DUBAI TOUR

ദുബായ്, യുണൈറ്റഡ് അറബ് എമിറേറ്റിലെ ഒരു നഗരമാണ്. ആഡംബര ഷോപ്പിംഗിനു പ്രശസ്തമാണ് ദുബായ്. വാസ്തുവിദ്യയും, സജീവമായ നൈറ്റ് ലൈഫ് രംഗങ്ങളും,അംബരചുംബികളായ കെട്ടിടങ്ങളും, ബുർജ് ഖലീഫ( 830 മീറ്റർ ഉയരമുള്ള ലോകത്തിലെതന്നെ ഏറ്റവും വലിയ ഗോപുരം) തുടങ്ങിയ നിരവധി കാഴ്ച്ചകളാണ് ദുബായ് ഒരുക്കിയിരിക്കുന്നത്.

 

FOR MORE INFO CALL @ +91-9387676600 / +91-4885-239415

ENQUIRY FORM

ദുബായ് ടൂര്‍ Rs. 31,000/-  ആദ്യം ബുക്ക്‌ ചെയ്യുന്ന 25 പേര്‍ക്ക് മാത്രം..

ടൂറില്‍ ഉൾപ്പെടുന്നവ:

  1. എക്കണോമി ക്ലാസ് വിമാന ടിക്കറ്റുകൾ,
    2. ദുബായ് വിസ
  2. എയര്‍പോര്‍ട്ടില്‍ നിന്ന്/തിരിച്ച് എയര്‍ പോര്‍ട്ടിലേക്കുമുള്ള യാത്ര(കോച്ചിലെ ഓരോ സീറ്റ് വീതം)

4. താമസം(രണ്ട് പേര്‍ ഷെയറിങ് അടിസ്ഥാനത്തിൽ താമസ സൌകര്യം (3 *)5. 3 ബ്രേക്ക്‌ഫാസ്റ്റ്, 6. 3 ഡിന്നര്‍ (1st day ഹോട്ടലിൽ അല്ലെങ്കിൽ അടുത്തുള്ള ഇന്ത്യൻ റെസ്റ്റോറന്റിൽ       2ndday  ബഫറ്റ് ഡിന്നറുമൊത്ത് ദോ ക്രൂയിസ്      3rd day BBQ അത്താഴത്തോടുകൂടിയ ഡെസേർട്ട് സഫാരി )

ടൂറില്‍ ഉൾപ്പെടാത്തത്:·         ഉച്ചഭക്ഷണം·  ബുര്‍ജ് ഖല്ലീഫ പ്രവേശന പാസ്സ്·  ഓപ്ഷണല്‍ ടൂര്·  ടൂറിസം ടാക്സ്‌ 

യാത്രാ കാര്യക്രമങ്ങള്‍:

Day1. ദുബായ് എയര്‍ പോര്‍ട്ടില്‍ നിന്നും പുറത്തുകടക്കുമ്പോൾ 

മലയാളി ഗൈഡിന്‍റെ സഹായത്തോടെ ഹോട്ടലിലേയ്ക്ക് യാത്ര തിരിയ്ക്കും.രാത്രി ഹോട്ടലില്‍ താമസം, അറേബ്യൻ ആതിഥ്യമരുളുന്ന രുചികരമായ അത്താഴം.

Day 2. ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞ്ദുബായ് സിറ്റി ടൂറിനായി ഹോട്ടെലില്‍ നിന്നു യാത്ര തിരിയ്ക്കും(half day city tour). അത് കഴിഞ്ഞ് ഹോട്ടലില്‍ തിരിച്ചെത്തി വൈകീട്ട് മനോഹരമായ കാഴ്ചകളും ആര്‍ഭാടമായ ഭക്ഷണവും സംഗീതവും ഡാന്‍സും നുകര്‍ന്നുകൊണ്ട് ക്രൂയിസിലൂടെയുള്ള ഒരു കപ്പല്‍യാത്ര. രാത്രി ഹോട്ടലില്‍ തിരിച്ചെത്തും.

സിറ്റി ടൂര്‍:

 സ്വപ്‌നതുല്യമായ വിസ്മയങ്ങള്‍ കൊണ്ടു ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുള്ള നഗരമാണ് ദുബായ്. ദുബായിലെ ഏറ്റവും മികച്ച അനുഭവങ്ങള്‍ക്കായി ആദ്യം സന്ദര്‍ശിക്കുന്നത് ഈന്തപ്പനയുടെ മാതൃകയില്‍ നിര്‍മിച്ച മനുഷ്യനിര്‍മിത ഐലന്‍ഡ്‌ ആയ പാം ജുമൈറയിലേക്കാണ് .  അതിനുശേഷം പ്രസിദ്ധമായ ജുമൈറ പള്ളിയിലും കയറി വിസ്മയങ്ങളുടെ പറുദീസാ സൃഷ്ടിച്ച ദുബായ് അണിയിച്ചൊരുക്കിയ മറ്റൊരു അതിവിസ്മയമായ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ബുര്‍ജ് ഖലീഫ (ഉള്ളിലേക്ക് കയറുന്നതിനു പ്രത്യേക ചാര്‍ജ് ഉണ്ടായിരിക്കുന്നതാണ്, മുന്‍കൂട്ടി ബുക്ക്‌ചെയ്യണം*). അവിടെ നിന്ന് ദുബായ് ഭരണാധികാരികളുടെ കൊട്ടാരങ്ങള്‍, മ്യൂസിയം, ഗോള്‍ഡ്‌ സൂക്, തുടങ്ങിയവ സന്ദര്‍ശിച്ച് ബുര്‍ജ് അല്‍ അറബ് ഹോട്ടലിനു മുന്നില്‍ നമ്മുടെ സിറ്റി ടൂര്‍ അവസാനിക്കും..കഥകള്‍ക്കപ്പുറത്തുള്ള
വിസ്മയകാഴ്ച്ചകള്‍ ക്യാമറയില്‍ ഒപ്പിയെടുത്ത്  ഹോട്ടലിലേയ്ക്ക്  യാത്ര തിരിയ്ക്കും.

 Day 3.

ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം ഡസേര്‍ട്ട് സഫാരിക്ക്‌ കൊണ്ടുപോകും , അവിടെനിന്ന് ബാര്‍ബിക്യൂ ഡിന്നര്‍, ബെല്ലി ഡാന്‍സ് എല്ലാം ആസ്വദിച്ച് ഹോട്ടലില്‍ തിരിച്ചെത്തും.

ഡസേര്‍ട്ട് സഫാരി

മരുഭൂമിയുടെ സന്ദര്‍ശനം കൂടാതെ യു.എ.ഇയിലേക്കുള്ള ഒരു യാത്രയും പൂര്‍ണമാകുകയില്ല. മണല്‍ കൂനകളില്‍ നിന്ന് മണല്‍ കൂനകളിലേക്കുള്ള യാത്ര. മരുഭൂമിയിലൂടെയുള്ള സഞ്ചാരവും ക്യാംപിലെ രാത്രികാഴ്ചകളുമായി വ്യത്യസ്തതയാര്‍ന്ന അനുഭൂതിയായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. യാത്ര അവസാനിക്കുബോഴേക്കും ക്യാംപില്‍ വിവിധ തരം അറേബ്യന്‍ ഭക്ഷണം തയ്യാറായിട്ടുണ്ടാവും.പിന്നീട് സംഗീതവും നൃത്തവുമായി ക്യാംപിലെ രാത്രി മനോഹരമാക്കാം.

note: 3rd day ഓപ്ഷണല്‍ ടൂറിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്*

Day 4. ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചതിനു ശേഷം, ഷോപ്പിംഗ്‌ നുള്ള സമയമാണ്. അതിനുശേഷം എയര്‍പോര്‍ട്ടില്‍ എത്തിക്കും.

അറിയിപ്പ്:

  • ടിക്കറ്റ്‌ മുന്‍കൂട്ടി ബുക്ക്‌ ചെയ്യുക കാരണം ടിക്കറ്റ്‌ റേറ്റില്‍ മാറ്റം വരാം.
  • UAE ഗവണ്‍മെന്‍റ് മാര്‍ച്ച്‌ 2017 ലെ നിയമപ്രകാരം ഒരു ദിവസത്തേയ്ക്ക് ഒരു റൂമിന് AED 10( RS.180) എന്ന നിരക്കില്‍ ഈടാക്കുന്നതാണ്. ഈ തുക ഹോട്ടെലില്‍ അടയ്ക്കേണ്ടതാണ്.

 

 

നിബന്ധനകള്‍:

  • 75% തുക ബുക്കിംഗ് സമയത്ത് അടയ്ക്കണം, ബാക്കി തുക ടൂര്‍ പോകുന്നതിന്‍റെ 30 ദിവസം മുന്‍പ് നല്‍കണം