കുളു മണാലി ( 4 രാത്രി -5 പകല്‍)

 (ഡല്‍ഹി-മണാലി-കുളു-ഡല്‍ഹി)

ഈസി ടൂറിലേക്ക് സ്വാഗതം.

കുളുമണാലി ടൂര്‍ Rs.15,999/- ആദ്യം ബുക്ക്‌ ചെയ്യുന്ന 50 പേര്‍ക്ക് മാത്രം

മഞ്ഞില്‍ജന്മം കൊണ്ട ഒരു സ്വര്‍ഗ്ഗമാണ് കുളുമണാലി. ഹിമാലയന്‍ മലനിരകളുടെ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന വിസ്മയ ഭൂമി. ഇന്ത്യയിലെ പ്രശസ്തമായ ഹണിമൂണ്‍ കേന്ദ്രമാണ് ഇത്.

ഹിമാചല്‍ പ്രദേശിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് മണാലി. ചുറ്റും മഞ്ഞില്‍ പൊതിഞ്ഞിരിക്കുന്ന മലകളും പൈന്‍ മരങ്ങളും ഒരുവശത്ത് ബിയാസ് നദിയും ശരിക്കും സഞ്ചാരികളുടെ സ്വര്‍ഗ്ഗം തന്നെയാണ് മണാലി. മഞ്ഞുമൂടിക്കിടക്കുന്ന താഴ്വരകളും മഞ്ഞുമലകളും സഞ്ചാരികളെ കുളുവിലേക്കെത്തിക്കുന്നു.

യാത്രയില്‍ ഉള്‍പ്പെടുന്നത്:

 • ഫ്ലൈറ്റ് ടിക്കറ്റ് (കൊച്ചി-ഡല്‍ഹി & ഡല്‍ഹി-കൊച്ചി) / ട്രെയിന്‍ ടിക്കറ്റ്‌
 • ഡല്‍ഹി-മണാലി-കുളു-ഡല്‍ഹി യാത്ര ടെമ്പോട്രാവല്ലറില്‍
 • 2 രാത്രി ഹോട്ടലില്‍ താമസം
 • ഹോട്ടലില്‍ നിന്ന് 2 പ്രഭാത ഭക്ഷണവും 2 രാത്രി ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
 • കാഴ്ച്ചകള്‍ കാണുന്നതിനുള്ള വാഹന സൗകര്യം
 • ടോള്‍ ചാര്‍ജ്ജ്, ഡ്രൈവര്‍ ബത്ത

 

യാത്രയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തത്

 • വ്യക്തിഗത ചിലവുകള്‍
 • ട്രാവല്‍ ഇന്‍ഷുറന്‍സ്
 • ഗൈഡ് ചാര്‍ജ്
 • റൂം ഹീറ്റര്‍ ചാര്‍ജ്ജ്
 • എന്‍ട്രന്‍സ് ഫീസുകള്‍
 • ഉച്ചഭക്ഷണം, യാത്രാകാര്യക്രമത്തില്‍ സൂചിപ്പിച്ചിട്ടുള്ള ഭക്ഷണത്തിനു പുറമെയുള്ളത്.
 • മുകളില്‍ സൂചിപ്പിച്ച യാത്രയില്‍ ഉള്‍പ്പെട്ടിട്ടുള്ള കാര്യങ്ങള്‍ ഒഴികെയുള്ള ചിലവുകള്‍

 

 

യാത്രാവിവരങ്ങള്‍

ഒന്നാം ദിവസം: ഡല്‍ഹി എയര്‍പോര്‍ട്ടിലിറങ്ങി വൈകുന്നേരം ഏകദേശം 5 മണിയോടെ ടെമ്പോ ട്രാവല്ലറില്‍ മണാലിയിലേയ്ക്ക് യാത്ര തിരിയ്ക്കും.

രണ്ടാം ദിവസം: രാവിലെ ഏകദേശം 11 മണിയോടെ മണാലി ഹോട്ടലില്‍ എത്തിച്ചേരും. ഹോട്ടലില്‍ നിന്ന് ഫ്രഷ്‌ ആയി വിശ്രമിയ്ക്കാം.പ്രഭാതഭക്ഷണം സ്വന്തം ചിലവില്‍ വഹിക്കേണ്ടതാണ്‌. ഉച്ചതിരിഞ്ഞ് ഹടിംബ ക്ഷേത്രം,ക്ലബ്‌ ഹൗസ്, വസിഷ്ഠ ക്ഷേത്രം, തുടങ്ങീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.വൈകീട്ട് മാള്‍ റോഡിലൂടെ കറങ്ങി ഷോപ്പിംഗ്‌ ചെയ്ത് രാത്രി ഹോട്ടലിലേയ്ക്ക് തിരിയ്ക്കും. രാത്രിഭക്ഷണം ഹോട്ടലില്‍ ഉണ്ടായിരിക്കുന്നതാണ്.

മുഖ്യ അറിയിപ്പ്: . വഴിയില്‍ എന്തെങ്കിലും കാരണവശാല്‍ ഗതാഗത തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ മണാലിയില്‍ എത്തിചേരുന്ന സമയത്തില്‍ മാറ്റം വരാം.

 

ഹടിംബ ക്ഷേത്രം: നാല് നിലകളിലായി 24 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ്. ഹഡിംബാ മാതാവാണ് ഇവിടുത്തെ മുഖ്യപ്രതിക്ഷ്ഠ.

വസിഷ്ഠ ക്ഷേത്രം: വസിഷ്ഠ മുനിയെ ആരാധിക്കുന്ന ക്ഷേത്രമാണിത്.എത്ര തണുത്ത കാലാവസ്ഥയിലും പ്രകൃതിദത്തമായ ചൂടുവെള്ളം ലഭിക്കുന്ന നീരുറവയാണ് ഇവിടുത്തെ പ്രത്യേകത

 

മൂന്നാം ദിവസം:  പ്രഭാത ഭക്ഷണത്തിനുശേഷം സോളംഗ് വാലിയിലേയ്ക്ക് യാത്ര തിരിയ്ക്കും. അവിടുത്തെ വിനോദങ്ങള്‍ക്ക്ശേഷം ഹോട്ടലിലേയ്ക്ക് തിരിയ്ക്കും. അത്താഴം ഹോട്ടലില്‍ നിന്ന് ലഭിയ്ക്കുന്നതാണ്.

സോളംഗ് വാലി: മനോഹരമായ മഞ്ഞുമലകളും താഴ്വരകളുമാണ് ഇവിടുത്തെ പ്രത്യേകത. സാഹസിക വിനോദങ്ങള്‍ക്ക് പ്രസിദ്ധമാണിവിടം. സ്‌കീയിങ്, കുതിരസവാരിയും, മൗണ്ടന്‍ ബൈക്ക് റൈഡിംഗ്, പാരാഗ്ലൈഡിംഗ് തുടങ്ങീ സാഹസികത വിനോദങ്ങള്‍ ആസ്വദിക്കാന്‍ പറ്റിയ സ്ഥലമാണിത്.ഈ കായികവിനോദങ്ങള്‍ക്കുള്ള ഫീസ്‌ പാക്കേജില്‍ ഉള്‍പ്പെടുന്നതല്ല.

നാലാം ദിവസം: പ്രഭാത ഭക്ഷണത്തിന് ശേഷം ഹോട്ടല്‍ ചെക്ക്‌ ഔട്ട്‌ ചെയ്ത് കുളുവിലേയ്ക്ക് യാത്ര തിരിയ്ക്കും. വഴിമദ്ധ്യേ കുളു നഗര-ഗ്രാമ കാഴ്ചകളും, കുളു ഷാള്‍ ഫാക്ടറി,നഗ്ഗര്‍ കാസ്റ്റില്‍,  തുടങ്ങീ സ്ഥലങ്ങള്‍ സന്ദര്‍ശിയ്ക്കും. വൈകീട്ട് ഡല്‍ഹിയിലെയ്ക്ക് യാത്ര തിരിയ്ക്കും.

നഗ്ഗര്‍ കാസ്റ്റില്‍ : പശ്ചിമ ഹിമാലയന്‍ കരകൗശല വിദ്യയില്‍ നിര്‍മിച്ചതാണ് നഗര്‍ കാസില്‍ എന്ന കെട്ടിടം. പഴയ കുളു ഭരണാധികാരികളുടെ താമസസ്ഥാലമായിരുന്നു ഇത്

 കുളുവില്‍ സാഹസിക വിനോദങ്ങള്‍ ഉണ്ടായിരിക്കും, അതിനുള്ള ചാര്‍ജ്ജ് സ്വയം വഹിക്കേണ്ടതാണ്‌.

അന്‍ജാം ദിവസം: രാവിലെ 9 മണിയോടുകൂടി ഡല്‍ഹി  റെയില്‍വേ സ്റ്റേഷന്‍ / എയര്‍ പോര്‍ട്ടില്‍ എത്തിച്ചേരും. (വഴിയില്‍ എന്തെങ്കിലും കാരണവശാല്‍ ഗതാഗത തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ എത്തിചേരുന്ന സമയത്തില്‍ മാറ്റം വരം.)

.......മനംകുളിര്‍ക്കുന്ന ഓര്‍മ്മകളുമായി കുളു-മണാലി  യാത്ര              പരിസമാപ്തം......

 

 

കുളു മണാലിയില്‍ വിശ്രമവേളകളില്‍ സ്വന്തം ചിലവില്‍ താഴെ സൂചിപ്പിച്ചിട്ടുള്ള സ്ഥലങ്ങളിലേയ്ക്ക് ഓപ്ഷണല്‍ ടൂറുകള്‍ക്കുള്ള സൗകര്യം ഉണ്ടായിരിയ്ക്കുന്നതാണ്. പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഡ്രൈവറോട് പറഞ്ഞാല്‍ സൗകര്യം ചെയ്തു തരുന്നതാണ്. ഇതിന്റെ ചിലവ് സ്വയം വഹിയ്ക്കെണ്ടതാണ്.

1.ഹംപ്ത പാസ്‌

2.രോഹ്താങ് പാസ്

3.മഡി

രോഹ്താങ് പാസിലേക്കുള്ള പ്രവേശനം അവിടെനിന്ന് അനുവാദം കിട്ടുന്നത് അനുസരിച്ചിരിക്കും  എല്ലാ വര്‍ഷവും ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ മാത്രമാണ് രോഹ്താങ് പാസ് സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുക.അവിടെയ്ക്ക് പോകുമ്പോള്‍ തണുപ്പിനെ പ്രതിരോധിയ്ക്കാനുള്ള സംവിധാനങ്ങള്‍ കൂടെ കരുതണം (വേണമെങ്കില്‍ വാടകയ്ക്ക് എടുക്കാം).

Notice: ദേശീയ ഹരിത നീതിന്യായ കോടതിയുടെ( National Green Tribunal) ഉത്തരവ് പ്രകാരം  ഒരു ദിവസം നിശ്ചിത എണ്ണം വാഹനങ്ങള്ക്ക്  മാത്രമേ രോഹ്താങ് പാസിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.അനുവാദം കിട്ടുകയാണെങ്കില്‍ അതിന്‍റെ തുക അവിടെ ഈടായ്ക്കേണ്ടതാണ്.

നിബന്ധനകള്‍:

 • ടൂര്‍ ബുക്ക്‌ ചെയ്യുന്നതിനായി 10000/- രൂപ ( തുക മടക്കി നല്‍കുകയില്ല) അടയ്ക്കേണ്ടതാണ്. ബാക്കി തുക യാത്ര പോകുന്നതിന്‍റെ 20 ദിവസം മുന്‍പെങ്കിലും അടച്ചിരിക്കണം. ട്രെയിന്‍ ടൂര്‍ ബുക്ക്‌ ചെയ്യാന്‍ മുഴുവന്‍ തുകയും അടയ്ക്കേണ്ടതാണ്.
 • യാത്രയ്ക്കിടയ്ക്ക് അവിചാരിതമായുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് (ഫ്ലൈറ്റ് വൈകുക ,  വാഹനത്തിനുണ്ടായേക്കാവുന്ന സാങ്കേതിക തകരാറുകള്‍, ഹര്‍ത്താല്‍, പ്രകൃതി ദുരന്തങ്ങള്‍ ) ഈസി ട്രാവല്‍ ഉത്തരവാദികളല്ല.
 • ടൂര്‍ പരമാവധി നേരത്തേ ബുക്ക്‌ ചെയ്യുക, അവസാന സമയത്ത് റൂമുകള്‍ക്ക് ദൌര്‍ലഭ്യം അനുഭവപ്പെടാം.
 • ഈ ഓഫര്‍ പാക്കേജ് ആദ്യം ബുക്ക്‌ ചെയ്യുന്ന 56 പേര്‍ക്കായി പരിമിതപ്പെടുത്തിയിരിയ്ക്കുന്നു, തുടര്‍ന്നുള്ള ബുക്കിങ്ങുകള്‍ക്ക് ടിക്കറ്റ്‌ നിരക്കിലുള്ള  വ്യത്യാസം ഉണ്ടായിരിയ്ക്കുന്നതാണ്.

 

മണാലി യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

മണാലി യാത്രയില്‍ നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ നിരവധി സാഹസിക കായിക വിനോദങ്ങള്‍ ഉണ്ട്. ട്രെക്കിംഗ്, ക്യാമ്പിംഗ്,പാരഗ്ലൈഡിംഗ്, റിവര്‍ റാഫ്റ്റിംഗ്, സ്കീയിംഗ്, ടൂബ് സ്കീയിംഗ്, സ്നോ സ്കൂട്ടര്‍ തുടങ്ങിയ നിരവധി ആക്റ്റിവിറ്റികള്‍ ഉണ്ട്. അതിനുള്ള ചാര്‍ജ്ജ് അവിടെ കൊടുക്കണം. ഇതില്‍ ഈസി ട്രാവല്‍സിനു യാതൊരു പങ്കും ഉണ്ടായിരിക്കുന്നതല്ല

NOTE:

1.സാഹസിക വിനോദങ്ങള്‍ ഒരുക്കുന്ന നിരവധി ഗ്രൂപ്പുകള്‍ ഇവിടെയുണ്ട്. ഓരോരുത്തരും  ഓരോ ചാര്‍ജ്ജ് പറയും, എന്നാല്‍ അന്ജോ ആറോ ഗ്രൂപ്പുകളെ സമീപിച്ച് കഴിയുന്നത്ര വില പേശാന്‍ ശ്രമിക്കുക.വഞ്ചിതരാകരുത്.

2.ചില സ്ഥലങ്ങളില്‍ എന്‍ട്രന്‍സ് ഫീസ് ഉണ്ടായിരിക്കുന്നതാണ്, അത് നിങ്ങള്‍ അവിടെ നല്‍കണം. വേറെ യാതൊരു ചിലവും സൈറ്റ് സീയിംഗില്‍ ഉണ്ടായിരിക്കുന്നതല്ല. ഏതെങ്കിലും കാരണവശാൽ ഡ്രൈവർ പണം ആവശ്യപ്പെട്ടാൽ ഞങ്ങളെ വിളിച്ച് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം നല്‍കുക.

3.നിങ്ങളുടെ തീരുമാനമനുസരിച്ചു നിങ്ങൾക് അവിടെ പണം ചിലവഴിക്കാം അവിടെ ഉണ്ടാകുന്ന പണമിടപാടുകൾക് ഈസി ട്രാവൽ ഉത്തരവാദിയാവുകയില്ല.

 1. തണുപ്പിനെ പ്രതിരോധിയ്ക്കാനുള്ള സംവിധാനങ്ങള്‍ വാടകയ്ക്ക് എടുക്കാനുള്ള സൗകര്യം അവിടെ ഉണ്ടായിരിയ്ക്കും. രണ്ടോ മൂന്നോ കടകളിലെ നിരക്കുകള്‍ ചോദിച്ച് താരതമ്യം ചെയ്തതിനുശേഷം മാത്രം വാങ്ങിക്കുക. വഞ്ചിതരാകരുത്.