വയനാടിന്റെ വശ്യ സൌന്ദര്യം

കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ജില്ലയാണ് വയനാട്. പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന വയനാടിന്റെ ഭൂപ്രകൃതിതന്നെയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്ന പ്രധാന കാര്യം. വിദേശികളും സ്വദേശികളുമടക്കം വളരെ ദൂരെ നിന്നും എത്തിച്ചേരുന്നവരുംഓടിച്ചെന്ന് ഒരു വീക്കെന്‍ഡ് ആഘോഷം

Banasura Sagar Dam - Wayanad
Banasura Sagar Dam

തട്ടിക്കൂട്ടാനൊരുങ്ങുന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് വയനാടിന്റെ പ്രത്യേകതകള്‍. കാഴ്ചകള്‍ക്ക് കനത്തപാരമ്പര്യത്തിന്റെ ചരിത്രം പറയാനുള്ള വയനാടന്‍ മണ്ണും, ഇടതിങ്ങിയ കാടുകളും പ്ലാന്റേഷനുകളും ഇവിടം സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്നു.ടൂറിസത്തിന്റെ പുതിയ കാലത്തിന്റെ വാഗ്ദാനം കൂടിയാണ് വയനാട് എന്നുപറഞ്ഞാല്‍ അതിശയോക്തിയാകില്ല. ലക്ഷ്വറി റിസോര്‍ട്ടുകളും ആയുര്‍വേദചികിത്സയുടെ കേന്ദ്രങ്ങളും പ്രകൃതിജന്യ സുഗന്ധദ്രവ്യങ്ങളുമായാണ് വയനാട് അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ ശ്രദ്ധ നേടുന്നത്.

വൈവിധ്യങ്ങളുടെ കലവറയാണ് വയനാട്. കാടും മേടും മഞ്ഞും മലകളും തടാകങ്ങളും താഴ്‌വാരങ്ങളും ആരാധനാലയങ്ങളും ചരിത്രസ്മാരകങ്ങളുമെല്ലാം ഇഴചേര്‍ന്നു നില്‍ക്കുന്ന അപൂര്‍വ്വ കാഴ്ചകളുടെ സ്വര്‍ഗ ഭൂമിയാണ് ഇവിടം. വയനാടിന്റെ വഴിത്താരയില്‍ എങ്ങ് നോക്കിയാലുംപ്രകൃതി കനിഞ്ഞരുളിയ എന്തെങ്കിലുമൊക്കെ കാഴ്ചകള്‍ കാണാനാവും. പൂക്കോട് തടാകം, ബാണാസുര സാഗര്‍ അണക്കെട്ട്, മീന്‍മുട്ടി വെള്ളച്ചാട്ടം, എടക്കല്‍ഗുഹ, കാന്തന്‍പാറ വെള്ളച്ചാട്ടം, കാരാപ്പുഴ അണക്കെട്ട്, കിടങ്ങനാട് ബസ്തി, കുറുവാ ദ്വീപ്, ചങ്ങലമരം, ചെമ്പ്ര കൊടുമുടി, പക്ഷിപാതാളം, മുത്തങ്ങ വനം,വയനാട് വന്യജീവി സംരക്ഷണ കേന്ദ്രം, സൂചിപ്പാറ വെള്ളച്ചാട്ടം, ബ്രഹ്മഗിരി മലനിരകള്‍, ലക്കിടി ചുരം വ്യൂ പോയന്റ്… അങ്ങനെ കണ്‍കുളിര്‍മ്മയേകുന്നവശ്യസുന്ദരമായ കാഴ്ചകളുടെ വാതായനങ്ങളാണ് വയനാട് സഞ്ചാരികള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്.

Chembra Peak - Wayanad
Chembra Peak

ഈ ഹരിതഭൂവില്‍ എവിടെ തിരിഞ്ഞാലും കാഴ്ചകളിലേക്കുള്ള കയറ്റിറക്കങ്ങളാന്ന്‍.. ഡാം പരിസരം അഭൂതമായ കാഴ്ചകളാണ്ഒരുക്കുന്നത്. സഞ്ചാരികളുടെ മനം കവരും വിധത്തില്‍ ടൂറിസം രംഗത്തെ സാധ്യതകളൊക്കെ ഇവിടെ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.ഇതിനടുത്തായുള്ള മനോഹാരിത നിറഞ്ഞ മലകളിലേക്ക് സാഹസിക മലകയറ്റം നടത്താനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.ബാണാസുര സാഗര്‍അണക്കെട്ടിന്റെ താഴ്‌വരയിലുള്ള ചെറുദ്വീപുകള്‍ പ്രകൃതിരമണീയമാണ്. അണക്കെട്ട് പ്രദേശത്തുള്ള സ്ഥലങ്ങളെ വെള്ളത്തിനടിയില്‍ ആഴ്ത്തിയപ്പോഴാണ്ഈ ചെറു ദ്വീപുകള്‍ രൂപപ്പെട്ടതത്രെ. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റക്ക് 25 കിലോമീറ്റര്‍ വടക്ക്കിഴക്കായുള്ള പടിഞ്ഞാറെത്തറയിലാണ് ഈ ഡാം സ്ഥിതിചെയ്യുന്നത്. വയനാടിന്റെ ഗന്ധവും ശബ്ദവുമൊക്കെ ഇവിടെ നിന്ന് ആസ്വദിക്കാനാവും. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ബോട്ടിംഗ് ഉള്‍പ്പെടെയുള്ളവൈവിധ്യമാര്‍ന്ന സജ്ജീകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. വയനാടിന്റെ തനത് വിഭവങ്ങളൊക്കെ ഇവിടത്തെ വിപണിയില്‍ വില്‍പ്പനക്കുണ്ട്.

Chethalayam Falls - Wayanad
Chethalayam Falls

കല്‍പ്പറ്റയില്‍ നിന്ന് 15 കി.മി അകലെയുള്ള  പൂക്കോട് തടാകം വയനാടിന്റെ ശ്രദ്ധേയമായ ആകര്‍ഷണമാണ്. പച്ചപുതച്ച കുന്നുകളുടെ കാവലില്‍, ഒരിക്കലും വറ്റാതെ കിടക്കുന്ന ഈ തടാകം കേരളത്തിലെ ഏറ്റവും ഭംഗിയാര്‍ന്ന തടാകങ്ങളില്‍ ഒന്നാണ്. ബോട്ടിംഗ് സൗകര്യം,കുട്ടികളുടെ പാര്‍ക്ക്, ശുദ്ധജല അക്വേറിയം തുടങ്ങി ഇവിടെയൊരുക്കിയ സംവിധാനങ്ങള്‍ സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കും. 13 ഏക്കറാണ്പൂക്കോട് തടാകത്തിന്റെ വിസ്തീര്‍ണ്ണം. ചുറ്റിലും സഞ്ചാരികള്‍ക്ക് നടപ്പാതകള്‍ ഒരുക്കിയിട്ടുണ്ട്. ടൂറിസം സാധ്യതകള്‍ മുന്‍നിര്‍ത്തി അടുത്തകാലത്തായിഇവിടെ ഒരുപാട് മിനുക്ക് പണികള്‍ നടത്തിയിട്ടുണ്ട്. തടാകത്തില്‍ സവാരി നടത്തുന്നതിനായി വിവിധതരം ബോട്ടുകളും ലഭ്യമാണ്. നീല ആമ്പലുകളുംപൂക്കോടന്‍ പരല്‍മത്സ്യങ്ങളും ഈ തടാകത്തിന്റെ പ്രത്യേകതയാണ്.

വെള്ളച്ചാട്ടങ്ങളാണ് വയനാടിന്റെ വശ്യഭംഗിയേറ്റുന്ന മറ്റൊരു ഘടകം. കണ്‍കുളിര്‍മ്മയേകുന്ന ഒട്ടേറെ വെള്ളച്ചാട്ടങ്ങള്‍ഇവിടെയുണ്ടെങ്കിലും മീന്‍മുട്ടി വെള്ളച്ചാട്ടമാണ് ഇതില്‍ ഏറ്റവും സുന്ദരം. കല്‍പ്പറ്റയില്‍ നിന്ന് 29 കി.മി അകലെയായി ഊട്ടി റോഡില്‍ നിന്ന് രണ്ട് കി.മിഉള്ളിലായാണ് മീന്‍മുട്ടി ഉള്ളത്. 300 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള ഈ വെള്ളച്ചാട്ടം മൂന്ന് തട്ടുകളായാണ് താഴേക്ക് പതിക്കുന്നത്. ഇവിടെപാറക്കെട്ടുകള്‍ക്കിടയില്‍ രൂപപ്പെട്ട ചെറു തടാകങ്ങളില്‍ കുളിക്കാന്‍ പ്രത്യേക കുളിരാണ്. കല്‍പ്പറ്റക്ക് 23 കി.മി അകലെയുള്ള സൂചിപ്പാറ വെള്ളച്ചാട്ടവുംശ്രദ്ധേയമാണ്. വെള്ളച്ചാട്ടത്തിന്റെ താഴ്‌വാരത്തിലെ കുളത്തില്‍ മുങ്ങിനിവരാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരിക്ക് സമീപമുള്ളചെതലയവും കാന്തന്‍പാറയുമാണ് ടൂറിസ്റ്റ് ശ്രദ്ധ നേടിയവെള്ളച്ചാട്ടങ്ങള്‍.

Meenmutty waterfalls - wayand
Meenmutty Waterfalls

ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമായ മുത്തങ്ങ വന്യജീവി സങ്കേതമാണ് വയനാടിന്റെ മറ്റൊരു സൗന്ദര്യം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന്17 കി.മി അകലെ കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്നാണ് ഇത് നിലകൊള്ളുന്നത്. കര്‍ണ്ണാടകയിലെ ബന്ദീപൂര്‍, തമിഴ്‌നാട്ടിലെ മുതുമല എന്നീ വന്യജീവിസങ്കേതങ്ങളോട് ചേര്‍ന്നാണ് മുത്തങ്ങയുടെ കിടപ്പ്.

പച്ചപ്പിന്റെ തണലില്‍ കാടിന്റെ നിശബ്ദതയറിഞ്ഞ്, വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയോടെ വാഹനത്തില്‍ വന്യജീവികളെ അടുത്ത് കണ്ട് യാത്രനടത്താം. നിരത്തിനിരുവശവും കണ്ണെത്താദൂരം വരെ പരന്ന് കിടക്കുന്ന കാട്ടില്‍ ആനകള്‍, മാനുകള്‍, കാട്ടുപോത്തുകള്‍, കുരങ്ങുകള്‍ തുടങ്ങിയവയൊക്കെധാരാളമായി ഉണ്ട്. മാനന്തവാടിയില്‍ നിന്ന് 20 കി.മി അകലെയുള്ള തോല്‍പ്പെട്ടി വന്യജീവി സങ്കേതവും 40 കി.മി ദൂരെയുള്ള നാഗര്‍ഹോള വന്യജീവിസങ്കേതവും വന്യമൃഗ സമ്പത്ത് കൊണ്ട് ശ്രദ്ധേയമാണ്. കാടിന്റെ വശ്യമായ വന്യതയറിയാന്‍ വയനാട്ടില്‍ തന്നെ എത്തണം.

Nellimala - wayand
Neelimala

കുറുവ ദ്വീപാണ് വയനാട്ടിലെ മറ്റൊരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം. 950 ഏക്കറോളം പരന്നുകിടക്കുന്ന കുറുവാദ്വീപ് ജൈവവൈവിധ്യങ്ങളുടെ കേദാരമാണ്.കബനി നദിയോട് ചേര്‍ന്ന്, പ്രകൃതിയുടെ തനതായ കാഴ്ചകളോതിയാണ് കുറുവാ ദ്വീപ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. മരങ്ങളുംവള്ളിപ്പകര്‍പ്പുകളുമൊക്കെയുള്ള ഹരിതാഭമായ ഈ ദ്വീപില്‍ അപൂര്‍വ്വ വംശത്തില്‍ പെടുന്ന പക്ഷികളും ഔഷധ സസ്യങ്ങളും ചെടികളുമൊക്കെയുണ്ട്.ബോട്ടിങ്ങിനും ട്രക്കിങ്ങിനും ഇവിടെയും സൗകര്യമുണ്ട്. മാനന്തവാടിയില്‍ നിന്ന് 15 കി.മി കിഴക്കാണ് കുറുവാദ്വീപുള്ളത്.

സമുദ്രനിരപ്പില്‍ നിന്ന് 2100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചെമ്പ്ര മലയും ട്രക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ കേന്ദ്രമാണ്. കല്‍പ്പറ്റയില്‍ നിന്ന് 18 കി.മിഅകലെയാണ് ചെമ്പ്ര മല. ഇവിടേക്കുള്ള പ്രവേശനത്തിന് വനംവകുപ്പിന്റെ അനുമതി വേണം. തിരുനെല്ലിയില്‍ നിന്ന് ഏഴരക്കിലോമീറ്റര്‍ അകലെയുള്ളപക്ഷിപ്പാതാളവും അഴകാര്‍ന്ന കാഴ്ചയാണ്. അപൂര്‍വ്വ പക്ഷികളുടെ ആവാസ കേന്ദ്രമാണിവിടം. മുഴുനീള സമയവും വ്യത്യസ്തങ്ങളായ പക്ഷികളുടെകളകളാരവം മുഴങ്ങുന്ന ഇവിടെ പക്ഷി നിരീക്ഷണത്തിനായി വാച്ച് ടവര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്

Pakshipathalam--Eizy Holidays
Pakshipathalam

വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന മലമ്പാതയാണ് താമരശ്ശേരി ചുരം. വയനാട് ലക്കിടിക്ക് സമീപം തൊട്ടു തുടങ്ങുന്ന 12കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ഈ വഴിയില്‍ 9 ഹെയര്‍പിന്‍ വളവുകളുണ്ട്. വയനാട് ചുരത്തിന്റെ മുകള്‍ഭാഗമാണ് ലക്കിടി വ്യൂ പോയന്റ്എന്നറിയപ്പെടുന്നത്. ഇതിന്റെ ചുറ്റിലുമായി മേഘപാളികള്‍ക്കിടയിലൂടെ തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകള്‍ അതിശയകരമായ കാഴ്ചയാണ്ഒരുക്കുന്നത്.

കല്‍പ്പറ്റയില്‍ നിന്ന് 28 കി.മി അകലെയുള്ള എടക്കല്‍ ഗുഹ വയനാട്ടിലെ ഏറ്റവും ശ്രദ്ധേയമായ ചരിത്ര സ്മാരകമാണ്. അമ്പല വയലിനടുത്ത്അമ്പുക്കുത്തി മലയില്‍ 100 മീറ്റര്‍ ഉയരത്തിലാണ് എടക്കല്‍ ഗുഹയുള്ളത്. ഇവിടത്തെ ശിലാലിഖിതങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏറ്റവും ഉച്ചിയില്‍രണ്ട് പാറകള്‍ക്കിടയില്‍ വീണുകിടക്കുന്ന ഭീമാകാരമായ കല്ലിനടിയിലൂടെ വീഴുന്ന സൂര്യപ്രകാശമാണ് ഇവിടേക്ക് വെളിച്ചം പകരുന്നത്. ഇടയില്‍വീണുകിടക്കുന്ന ആ കല്ലുകാരണമാത്രെ ഗുഹക്ക് ഇങ്ങനെയുള്ള പേര് വന്നത്. ഗുഹയുടെ ഇരുഭിത്തികളിലുമായി കല്ലുകൊണ്ട് കോറിയിട്ടതുപോലുള്ളആഴത്തില്‍ പതിഞ്ഞ ചിത്രങ്ങള്‍ കാണാം. പുരാതന ലിപികളിലുള്ള എഴുത്തുകളും ഇവിടത്തെ പ്രത്യേകതയാണ്. എടക്കലില്‍ നിന്ന് ട്രക്കിംഗ് വഴിയാണ്ഗുഹയില്‍ എത്തിച്ചേരാനാവുക.

Thamarassery-Churam
Thamarassery-Churam

മാനന്തവാടിക്ക് സമീപമുള്ള പഴശ്ശിരാജയുടെ ശവകുടീരമാണ് മറ്റൊരു ചരിത്ര സ്മാരകം. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ഒളിപ്പോരിലൂടെ പടനയിച്ച ‘കേരള സിംഹം’ പഴശ്ശിരാജയുടെ അവശേഷിപ്പികളാണ് ഇവിടെ ജ്വലിച്ചു നില്‍ക്കുന്നത്. തിരുനെല്ലി ക്ഷേത്രം, വള്ളിയൂര്‍കാവ് ക്ഷേത്രം, വാരമ്പറ്റപള്ളി, പള്ളിക്കുന്ന് ലുര്‍ദ് മാതാ ചര്‍ച്ച് തുടങ്ങിയ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളും ഇവിടെയുണ്ട്.

കുളിരുള്ള കാഴ്ചകളൊരുക്കുന്ന വയനാടിന്റെ ഓരോ ഇടത്താവളങ്ങളിലും സഞ്ചാരികളുടെ പ്രവാഹം കാണാനാവും. പ്രകൃതി അതിന്റെസൗഭാഗ്യങ്ങളത്രയും നല്‍കി അനുഗ്രഹിച്ച ഇവിടം സന്ദര്‍ശിക്കുന്നവരാരും നിരാശരായി മടങ്ങില്ലെന്ന് തീര്‍ച്ച.

Leave a Reply

Your email address will not be published. Required fields are marked *